
താൻ കണ്ട സ്വപ്നത്തിനായി ജീവിതത്തിൽ ഒരുപാട് നിന്ദകളും ദുഷികളും ഏറ്റ വ്യക്തി ജീവിതമാണ് യോസേഫിന്റേത്. അതി മഹത്തായ ദർശനം മൂലം തനിക്ക് ജീവിതത്തിൽ ഒത്തിരി കൈപ്പിന്റെ അവസ്ഥകളിലൂടെ കടന്നു പോകേണ്ടി വന്നു. തന്റെ കൂടപ്പിറപ്പുകൾ, സ്നേഹിതർ എല്ലാം തന്നെ തള്ളിക്കളഞ്ഞു. എന്നിട്ടും അവൻ തളർന്നു പോയില്ല.
പൊട്ടക്കിണറിന്റെയും കാരാഗ്രഹത്തിന്റെയും ആ ഭയാനക അവസ്ഥയിലും അവൻ തനിക്ക് ലഭിച്ച ദൈവീക വാഗ്ദത്തത്തെ മുറുകെ പിടിച്ചു. ഒരുപക്ഷേ അവൻ ക്ഷീണിച്ചു പോയിരുന്നെങ്കിൽ അതല്ല മറ്റാരും നേരിടേണ്ടി വന്നിട്ടില്ലാത്ത ജീവിതപ്രതിസന്ധികളിൽ പകച്ച് ജീവിതം അവസാനിപ്പിച്ചിരുന്നെങ്കിൽ മിസ്രയീമിലെ ആ ശ്രേഷ്ഠ പദവിയിൽ എത്തിച്ചേരുവാൻ സാധിക്കുകയില്ലായിരുന്നു.
പ്രിയരേ ഇത് ജീവിതമാണ് പലരും നമ്മെ തള്ളിക്കളയും, ഉറ്റവർ പോലും മുഖം തിരിക്കും, സഹായിക്കും എന്ന് കരുതുന്നവർ മാറ്റിനിർത്തും. നാം പതറി പോകരുത്. ലഭിച്ച ദർശനത്തിനായി വിശ്വസ്ഥതയോടേ മുൻപോട്ട് ഓടുക, അതിനായി സമർപ്പിക്കുക. വാഗ്ദത്ത ലക്ഷ്യത്തിൽ എത്തിച്ചേരുക തന്നെ ചെയ്യും. ഇന്നായിരിക്കുന്ന എല്ലാ കൈപ്പിന്റെ അവസ്ഥകളെയും തരണം ചെയ്യുവാൻ നാഥൻ നമ്മെ ബലപ്പെടുത്തുമാറാകട്ടെ.