
ദാനിയേലിന്റെ ശത്രുക്കൾ തന്റെ നേരെ കുറ്റം കണ്ടെത്തുവാൻ എത്രമാത്രം ശ്രമിച്ചിട്ടും അവർക്ക് അതിന് ഒരിക്കലും സാധിച്ചില്ല. താൻ മനുഷ്യർക്കും ദൈവത്തിനും മുൻപാകെ ഏറ്റവും വിശ്വസ്തൻ ആയിരുന്നതുകൊണ്ട് അവർക്ക് അവനിൽ കുറ്റമൊന്നും കണ്ടെത്തുവാൻ കഴിഞ്ഞില്ല.
പ്രിയരേ ശത്രു നിന്റെ നേരെ എത്ര വമ്പോടെ വന്നാലും, നിന്നെ എത്രമാത്രം അപമാനിക്കാൻ ശ്രമിച്ചാലും ദൈവത്തിനും മനുഷ്യർക്കും മുന്നിൽ നിഷ്കളങ്ക മനസ്സാക്ഷിയോട് കൂടെ ആയിരിക്കുക.
ഈ ലോകത്ത് ആരെല്ലാം നിന്നെ തകർക്കാനോ മുടിക്കാനോ ശ്രമിച്ചാലും ദൈവത്തിന്റെ കയ്യിൽ
വിശ്വസ്തതയോടെ ഏൽപ്പിച്ചു കൊടുക്കുമെങ്കിൽ അവൻ നിന്നെ മേൽത്തരമായി വഴി നടത്തും. ശത്രുക്കൾക്കു മുമ്പാകെ നമുക്കായി മേശ ഒരുക്കും. വിശ്വസിച്ചു അതിനായി ഏൽപ്പിച്ചു കൊടുക്കുക